ചിക്കെന്‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
ചിക്കെന്‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2009 ഒക്‌ടോബർ 21, ബുധനാഴ്‌ച

ഇസി ചിക്കന്‍ ഫ്രൈ

1. കോഴി ഇറച്ചി - 1 കി

2 ഇഞ്ജി വെളുത്തുള്ളി പേസ്റ്റ്‌ - 2 Ti.bi സ്പൂണ്‍

3. നാരങ്ങ നീര് -2ടി .സ്പൂണ്‍ .

4 ഉപ്പ്‌ - പാകത്തിന്

5. മുട്ട - 1

6. കൊണ്ഫ്ലഫര്‍ - 3 ടി .ബി സ്പൂണ്‍

7. മുളകുപൊടി - 2 ടി .ബി സ്പൂണ്‍ ( എരിവു കുടുതല്‍ വേണമെങ്ങില്‍ അളവില്‍ മാറ്റം വരുത്താം )

8. ഗരം മസാല - 2 ടി .സ്പൂണ്‍ ( നെട്ടോട്ടം കടയില്‍ കിട്ടും)

9. ചിക്കെന്‍ മസാല -2 ടി .ബി സ്പൂണ്‍

10. ഇഷ്ടമുള്ള കളര്‍ - 1 ടി .സ്പൂണ്‍ ( ഗ്രീന്‍ , റെഡ് , യെല്ലോ കടയില്‍ കിട്ടും )

11. വെളിച്ചെണ്ണ - വറുത്ത്‌ എടുക്കാന്‍ പാകത്തിന്‍

2-4 വരെ ഉള്ളവ ചിക്കനില്‍ ചേര്‍ത്ത് 1/2 മണികൂര്‍ വയ്ക്കുക.

അതിന് ശേഷം 5 - 10 വരെ ഉള്ളവ പേസ്റ്റ്‌ ആക്കി ചിക്കനില്‍ ചേര്‍ത്ത് 1 മണികൂര്‍ വയ്ക്കുക

പിന്നീട് വെളിച്ചെണ്ണയില്‍ വറുത്ത്‌ കോരുക .

ഈ.എണ്ണയില്‍ തന്നെ സവാള , പച്ചമുളക് , കറിവേപ്പില ഏവ വഴറ്റി ചിക്ന്‍ ഫ്രൈയില്‍ ചേര്ക്കുക

( നോട്ട് ദി പോയിന്റ്സു

1 കോഴി ചെറിയ കഷണങ്ങള്‍ ആക്കുക ഇല്ലേല്‍ വിവരം അറിയും ഗ്യാസ് തീരും അത്ര തന്നെ !

2.കൂട്ടുകള്‍ പുരട്ടി വക്കുമ്പോള്‍ വെള്ളം ഒട്ടുമില്ലാതെ ചേര്ക്കുക - ചിക്നില്‍ വെള്ളം ഉണ്ടാവും

3. എണ്ണ നന്നായി തിളച്ചിട്ടു ചിക്കന്‍ ഇടാവൂ ഇല്ലേല്‍ അടിപിടിക്കും

4. ഒന്നു മു‌തത്തിനു ശേഷം ചിക്കന്‍ ഇളക്കവൂ ഇല്ലേല്‍ പൊടിഞ്ഞു പോവും

5. സവാള പകുതി വഴടിയത്തിനു ശേഷം പച്ചമുളകും , കറിവേപ്പിലയും വഴറ്റുക )